---
title: "പോക്സോ കേസിൽ നാല് പേർക്ക് 18 വർഷം തടവ് ; 85,000 രൂപ വീതം പിഴയും വിധിച്ച് മട്ടന്നൂർ അതിവേഗ പോക്സോ കോടതി"
english_title: "18 years imprisonment for four persons in POCSO case; 85,000 each and a fine of Rs 85,000 each by the Mattanur fast track POCSO court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177631/18 years imprisonment for four persons in POCSO case; 85,000 each and a fine of Rs 85,000 each by the Mattanur fast track POCSO court"
published_at: "2024-01-18T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8b6ae0e918_images.jpeg"
keywords: []
---

# പോക്സോ കേസിൽ നാല് പേർക്ക് 18 വർഷം തടവ് ; 85,000 രൂപ വീതം പിഴയും വിധിച്ച് മട്ടന്നൂർ അതിവേഗ പോക്സോ കോടതി

> **Lead Summary:** പോക്സോ കേസിൽ നാല് പേർക്ക് 18 വർഷം തടവ് ; 85,000 രൂപ വീതം പിഴയും വിധിച്ച് മട്ടന്നൂർ അതിവേഗ പോക്സോ കോടതി. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലുപേരെ മട്ടന്നൂർ പോക്സോ അതിവേഗ കോടതി 18 വർഷം തടവിനും, 85,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു.

## Article Content

പോക്സോ കേസിൽ നാല് പേർക്ക് 18 വർഷം തടവ് ; 85,000 രൂപ വീതം പിഴയും വിധിച്ച് മട്ടന്നൂർ അതിവേഗ പോക്സോ കോടതി. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലുപേരെ മട്ടന്നൂർ പോക്സോ അതിവേഗ കോടതി 18 വർഷം തടവിനും, 85,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു.

പുന്നാട് സ്വദേശികളായ പി.മുകുന്ദൻ (47), ടി.കെ. രാജേഷ് (36), കെ.ചന്ദ്രൻ (58), എം.കെ.സുന്ദരശൻ (37) എന്നി വരെയാണ് മട്ടന്നൂർ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴത്തുകയിൽനിന്ന് മൂന്നുലക്ഷം രൂപ ഇരയ്ക്ക് നൽകണം.

2013-ൽ ഇരിട്ടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടാംപ്രതി ഇപ്പോഴും ഒളിവിലാണ്. ഇൻസ്പെക്ടർ വി.വി.മനോജാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177631/18 years imprisonment for four persons in POCSO case; 85,000 each and a fine of Rs 85,000 each by the Mattanur fast track POCSO court)